കാസര്‍കോട് (www.evisionnews.co): തളങ്കര തെരുവത്ത് ഹൊന്നമൂല സ്വദേശിയായ സബ് ഇന്‍സ്പെക്ടറെ മലപ്പുറം എം.എസ്.പി ഫാമിലി ക്വാര്‍ട്ടേഴ്സിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. ആംഡ് പൊലീസ് സബ് ഇന്‍സ്പെക്ടറും ഹൊന്നമൂലയിലെ പരേതരായ നാരായണ പൂജാരിയുടെയും ലീലാവതിയുടെയും മകനുമായ കമലാക്ഷ (53)യാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറു മണിയോടെ തൊട്ടടുത്ത് താമസിക്കുന്ന പൊലീസുകാരനാണ് കമലാക്ഷയെ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടത്. ഉടന്‍ മലപ്പുറം താലൂക്ക് ആസ്പത്രിയില്‍ എത്തിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. രക്ത സമ്മര്‍ദ്ദം കുറഞ്ഞതാണ് മരണ കാരണമെന്ന് കരുതുന്നു. 30നാണ് കമലാക്ഷ അവസാനമായി ഹൊന്നമൂലയിലെ വീട്ടില്‍വന്ന് മടങ്ങിയത്. 12ന് വീട്ടിലെത്തുമെന്ന് അറിയിച്ചിരുന്നു. അതിനിടയിലാണ് മരണം. അവിവാഹിതനാണ്. സഹോദരങ്ങള്‍: ജനാര്‍ദ്ദനന്‍, ശശികല, പത്മിനി, രഘുരാമ, തുളസി, സുരേഖ (അധ്യാപിക, ടൗണ്‍ യു.പി സ്‌കൂള്‍), പരേതരായ രാജു, ദത്താത്രയ, ശരത് കുമാര്‍, മധുസൂദനന്‍.
കാസര്‍കോട് സ്വദേശിയായ സബ് ഇന്‍സ്പെക്ടര്‍ മലപ്പുറത്തെ താമസസ്ഥലത്ത് മരിച്ചനിലയില്‍
20:51:00
0
കാസര്‍കോട് (www.evisionnews.co): തളങ്കര തെരുവത്ത് ഹൊന്നമൂല സ്വദേശിയായ സബ് ഇന്‍സ്പെക്ടറെ മലപ്പുറം എം.എസ്.പി ഫാമിലി ക്വാര്‍ട്ടേഴ്സിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. ആംഡ് പൊലീസ് സബ് ഇന്‍സ്പെക്ടറും ഹൊന്നമൂലയിലെ പരേതരായ നാരായണ പൂജാരിയുടെയും ലീലാവതിയുടെയും മകനുമായ കമലാക്ഷ (53)യാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറു മണിയോടെ തൊട്ടടുത്ത് താമസിക്കുന്ന പൊലീസുകാരനാണ് കമലാക്ഷയെ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടത്. ഉടന്‍ മലപ്പുറം താലൂക്ക് ആസ്പത്രിയില്‍ എത്തിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. രക്ത സമ്മര്‍ദ്ദം കുറഞ്ഞതാണ് മരണ കാരണമെന്ന് കരുതുന്നു. 30നാണ് കമലാക്ഷ അവസാനമായി ഹൊന്നമൂലയിലെ വീട്ടില്‍വന്ന് മടങ്ങിയത്. 12ന് വീട്ടിലെത്തുമെന്ന് അറിയിച്ചിരുന്നു. അതിനിടയിലാണ് മരണം. അവിവാഹിതനാണ്. സഹോദരങ്ങള്‍: ജനാര്‍ദ്ദനന്‍, ശശികല, പത്മിനി, രഘുരാമ, തുളസി, സുരേഖ (അധ്യാപിക, ടൗണ്‍ യു.പി സ്‌കൂള്‍), പരേതരായ രാജു, ദത്താത്രയ, ശരത് കുമാര്‍, മധുസൂദനന്‍.

Post a Comment
0 Comments