കാസര്‍കോട് (www.evisionnews.co): മുസ്്‌ലിം മതാചാര പ്രകാരമുള്ള സ്ത്രീകളുടെ വസ്ത്രധാരണയെ കുറിച്ച് എം.ഇ.എസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ പ്രകടിപ്പിച്ച എതിരഭിപ്രായം സ്വീകാര്യമല്ലെന്നും തിരുത്തണമെന്നും ഇതുസംബന്ധിച്ചുള്ള സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നും എം.ഇ.എസ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് ഡോ. ഖാദര്‍ മാങ്ങാട്, ജനറല്‍ സെക്രട്ടറി സി. മുഹമ്മദ് കുഞ്ഞി, ട്രഷറര്‍ എ. ഹമീദ് ഹാജി എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യ പ്പെട്ടു.
എം.ഇ.എസ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്്‌ലിം സ്ത്രീകളുടെ മുഖാവരണം നിരോധിച്ച് കൊണ്ടുള്ള സര്‍ക്കുലര്‍ പ്രസിഡന്റിന്റെ മാത്രം സൃഷ്ടിയാണെന്നും എം.ഇ.എസിന്റെ ഔദ്യോഗിക നിലപാടല്ലെന്നും അവര്‍ പറഞ്ഞു. നയപരമായ തീരുമാനമാകണമെങ്കില്‍ അത് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യണമായിരുന്നു. എന്നാല്‍ മാര്‍ച്ച് 30ന് കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിംഗ് കോളജില്‍ നടന്ന സംസ്ഥാന ജനറല്‍ കൗണ്‍സില്‍ യോഗത്തിലോ ഏപ്രില്‍ എട്ടിന് പെരിന്തല്‍മണ്ണ മെഡിക്കല്‍ കോളജില്‍ നടന്ന എക്സിക്യുട്ടീവ് യോഗത്തിലോ ഇത്തരത്തിലുള്ള ഒരു തീരുമാനവും എടുത്തിട്ടില്ല. എം.ഇ.എസ് പ്രസിഡന്റിന്റെ വ്യക്തിപരമായ നിലപാട് സ്ഥാപനങ്ങളിലേക്ക് അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മതപരമായ വിഷയങ്ങളില്‍ അഭിപ്രായം പറയുമ്പോള്‍ സൂക്ഷ്മത പുലര്‍ത്തണമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

Post a Comment
0 Comments