Type Here to Get Search Results !

Bottom Ad

നടിയെ ആക്രമിച്ച കേസ്: വിചാരണയ്ക്ക് സുപ്രീം കോടതി സ്റ്റേ



(www.evisionnews.co) നടിയെ ആക്രമിച്ച കേസിന്റെ വിചാരണ സുപ്രീം കോടതി സ്റ്റേ ചെയ്തു. കേസിലെ പ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി പരിഗണിച്ചാണ് വിചാരണ സ്റ്റേ ചെയ്തത്. ദിലീപിന്റെ ഹര്‍ജിയില്‍ വേനലവധിക്കു ശേഷം ജുലൈയില്‍ കോടതി വാദം കേള്‍ക്കും.

മെമ്മറി കാര്‍ഡ് രേഖയോ തൊണ്ടിയോ എന്ന് അറിയിക്കാന്‍ സമയം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. രേഖയാണെങ്കില്‍ ദൃശ്യങ്ങള്‍ ദിലീപിനു കൈമാറണമോയെന്നു വിചാരണക്കോടതിക്കു തീരുമാനിക്കാമെന്ന് ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അദ്ധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചിരുന്നു. നേരത്തെ വിചാരണ കോടതിയും ഹൈക്കോടതിയും മെമ്മറി കാര്‍ഡ് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജികള്‍ തള്ളിയിരുന്നു. തുടര്‍ന്നാണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചത്.

മെമ്മറി കാര്‍ഡ് തൊണ്ടിമുതലല്ല രേഖയാണെന്നാണ് ദിലീപിന്റെ വാദം. അതിനാല്‍ പ്രതിയെന്ന നിലയില്‍ പകര്‍പ്പ് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും ദിലീപ് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ നല്‍കിയാല്‍ ഇരയുടെ സ്വകാര്യത നഷ്ടമാകുമെന്ന് ചൂണ്ടിക്കാട്ടി ദിലീപിന്റെ ഹര്‍ജിയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു
Tags

Post a Comment

0 Comments

Top Post Ad

Below Post Ad