കാഞ്ഞങ്ങാട് (www.evisionnews.co): പെരിയ കല്ല്യോട്ടെ ഇരട്ടക്കൊല കേസില്‍ പന്ത്രണ്ടാം പ്രതിക്ക് ജാമ്യം. പനയാല്‍ ആലക്കോട് കാലിച്ചാന്‍ മരത്തിങ്കല്‍ ബി. മണികണ്ഠ(39)നാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) ജാമ്യം അനുവദിച്ചത്. കേസില്‍ ഇതുവരെ അറസ്റ്റു ചെയ്യപ്പെട്ട 11പേരില്‍ മണികണ്ഠന് മാത്രമാണ് ജാമ്യം ലഭിച്ചത്. ഒരുപ്രതി സുബീഷ് ഒളിവിലാണ്.
കൃപേഷിനെയും ശരത്ത് ലാലിനെയും കൊലപ്പെടുത്തിയ പ്രതികളുടെ ചോരക്കറ പുരണ്ട വസ്ത്രത്തിന് പകരം വസ്ത്രങ്ങള്‍ നല്‍കി ഒമ്പതാം പ്രതിയുടെ കാറില്‍ ചട്ടഞ്ചാലിലെ സി.പി.എം ഓഫിസില്‍ ഒളിവില്‍ പാര്‍പ്പിച്ചതിനും രണ്ടു മുതല്‍ നാലു വരെ പ്രതികളെ സ്വന്തം വീട്ടിലും തൊട്ടടുത്ത പറമ്പിലും താമസിപ്പിക്കുകയും പ്രതികള്‍ രക്ഷപ്പെട്ട കെ.എല്‍ 14 6869 ജീപ്പ് വെളുത്തോളിയിലെ തെങ്ങിന്‍ തോട്ടില്‍ ഒളിപ്പിച്ചുവെന്നാണ് മണികണ്ഠനെതിരെ ക്രൈംബ്രാഞ്ച് ആരോപിച്ച കുറ്റം. കേസില്‍ അറസ്റ്റിലായ പത്തു പ്രതികളും റിമാന്റിലാണ്.
ഹൈക്കോടതിയില്‍ ക്രൈംബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ടില്‍ പരമാര്‍ശിച്ച 11പ്രതികളും ഇതിനകം അറസ്റ്റിലായി. അതിനിടെ സി.പി.എം ഏരിയ സെക്രട്ടറിയായ പി.കെ മണികണ്ഠനെ ഉള്‍പ്പടെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തതു. കേസില്‍ തെളിവ് നശിപ്പിച്ചതില്‍ മണികണ്ഠന് പങ്കുള്ളതായി അന്വേഷണ സംഘം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. പ്രതികള്‍ക്ക് വേണ്ടി അഡ്വ. എം.ഡി ദിലീഷ് കുമാര്‍ ഹാജരായി.

Post a Comment
0 Comments