കാസര്‍കോട് (www.evisionnews.co): വ്യക്തി സ്വാതന്ത്ര്യം തടയുന്നത് എം.ഇ.എസ് ആയാലും സംഘ് പരിവാര്‍ ആയാലും ഫാഷിസമാണെന്ന് എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷ്‌റഫലി. വസ്ത്രധാരണ രീതി വ്യക്തികളുടെ സ്വാതന്ത്ര്യവും സെലക്ഷനുമാണ്. അതിനെതിരെ സര്‍ക്കുലര്‍ ഇറക്കുന്നത് എം.ഇ.എസ് ആയാലും സംഘ് പരിവാര്‍ ആയാലും ഫാഷിസം തന്നെയാണ്. വ്യക്തികള്‍ നേടുന്ന മത സാമൂഹിക സാംസ്‌കാരിക, രാഷ്ട്രീയ വിദ്യാഭ്യാസമാണ് അവരുടെ സ്വഭാവത്തിലും പ്രവൃത്തിയിലും സംസാരത്തിലും എഴുത്തിലും വസ്ത്രധാരണത്തിലും എല്ലാം പ്രതിഫലിക്കുന്നത്.
വിവിധ ജാതി, മതസമൂഹങ്ങള്‍ അധിവസിക്കുന്ന രാജ്യത്ത് ആ വൈവിധ്യങ്ങളെ ഉള്‍കൊള്ളലാണ് സഹിഷ്ണുത. അതാണ് ജനാധിപത്യവും. മുഖം മറക്കുന്നതുമായി ബന്ധപ്പെട്ട് എം.ഇ.എസ് ഇറക്കിയ സര്‍ക്കുലര്‍മൂലം ഏതെങ്കിലുമൊരാള്‍ക്ക് അവരുടെ കാമ്പസുകളില്‍ നിന്ന് നടപടി നേരിട്ടാല്‍ അവരുടെ ആ ഇഷ്ടവസ്ത്രം ധരിച്ച് അവിടെ തന്നെ പഠിക്കുന്നതിന് എല്ലാ പിന്തുണയും എം.എസ്.എഫ് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Post a Comment
0 Comments