കൊച്ചി (www.evisionnews.co): ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ ഒന്നില്‍ കൂടുതല്‍ മണ്ഡലങ്ങളില്‍ വിജയിക്കാനാകുമെന്നുറപ്പിച്ച് ബി.ജെ.പി. കൊച്ചിയില്‍ നടന്ന തെരഞ്ഞെടുപ്പ് വിശകലന യോഗത്തിലാണ് ഈ വിലയിരുത്തല്‍. അഞ്ചു സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും രണ്ടു സീറ്റേ ലഭിക്കൂ എന്നാണ് ഒരു വിഭാഗം പറയുന്നത്. പ്രചാരണത്തില്‍ വീഴ്ചയുണ്ടായെന്നും ആക്ഷേപമുണ്ട്.
പ്രചാരണത്തിനായി കൂടുതല്‍ ദേശീയ നേതാക്കളെ എത്തിക്കുന്നതില്‍ പരാജയപ്പെട്ടെന്നാണ് ആരോപണം. അമിത് ഷായ്ക്കു ശേഷം പ്രധാന നേതാക്കളാരും വന്നില്ലെന്നാണ് പരാതി. തൃശൂരില്‍ സുരേഷ് ഗോപിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നതില്‍ കാലതാമസമുണ്ടായെന്നും അദ്ദേഹത്തെ നേരത്തെ ഇറക്കിയിരുന്നെങ്കില്‍ തൃശൂരില്‍ വലിയ മുന്നേറ്റം സാധ്യമായിരുന്നുവെന്നും യോഗത്തില്‍ നേതാക്കള്‍ അഭിപ്രായപ്പെട്ടു.
അതേസമയം വയനാട്ടില്‍ ബിജെപി സഹായിച്ചില്ലെന്ന ബിഡിജെഎസിന്റെ ആരോപണം യോഗത്തില്‍ ചര്‍ച്ച ചെയ്തില്ല. കൂടുതല്‍ ശക്തരായ നേതാക്കളെ വടകരയിലും കൊല്ലത്തും സ്ഥാനാര്‍ഥികളാക്കണമായിരുന്നു എന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഫലത്തില്‍ അത് യുഡിഎഫിന് ഗുണം ചെയ്യുമെന്നും വിമര്‍ശനമുയര്‍ന്നു. വടകരയിലും കൊല്ലത്തും ബിജെപി യുഡിഎഫിന് വോട്ട് മറിച്ചെന്ന വാര്‍ത്തയും ചില നേതാക്കള്‍ യോഗത്തില്‍ ഉന്നയിച്ചു.

Post a Comment
0 Comments