കാസര്‍കോട് (www.evisionnews.co): കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ പരിയാരം പിലാത്തറ യു.പി സ്‌കൂളിലെ 19-ാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് നടത്തിയ സംഭവത്തില്‍ സി.പി.എം പഞ്ചായത്ത് അംഗം ഉള്‍പ്പടെ മൂന്നു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ചെറുതാഴം പഞ്ചായത്ത് അംഗം സലീന, മുന്‍ പഞ്ചായത്ത് അംഗം സുമയ്യ, പത്മിനി ദേര്‍മാല്‍ എന്നിവര്‍ക്കെതിരെയാണ് ഐ.പി.സി 171 സി, 171 ഡി, 17 ഇ വകുപ്പുകളനുസരിച്ച് കേസെടുത്തത്. ഒരു വര്‍ഷം തടവും പിഴയും ലഭിക്കാവുന്ന വകുപ്പുകളാണ് മൂന്നു പേര്‍ക്കെതിരെയും ചുമത്തിയിരിക്കുന്നത്.
ബൂത്തില്‍ കള്ളവോട്ട് നടന്നതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ സ്ഥിരീകരിച്ചിരുന്നു. കണ്ണൂര്‍ ജില്ലാ കലക്ടര്‍ നടത്തിയ അന്വേഷണത്തിലും കള്ളവോട്ടാണെന്ന് കണ്ടെത്തിയിരുന്നു. സംഭവത്തില്‍ ഇടതു സ്ഥാനാര്‍ത്ഥി കെ.പി സതീഷ് ചന്ദ്രന്റെ ബൂത്ത് ഏജന്റ് രാജേഷ് മരങ്ങാടനെതിരെയും അന്വേഷണം നടക്കുന്നുണ്ട്.

Post a Comment
0 Comments