Type Here to Get Search Results !

Bottom Ad

ബുര്‍ഖ നിരോധിക്കണമെന്ന ശിവസേനയുടെ ആവശ്യം ഇസ്ലാമോഫോബിയ വളര്‍ത്താനേ ഉപകരിക്കൂ: മെഹബൂബ മുഫ്തി


ശ്രീനഗര്‍ (www.evisionnews.co): ബുര്‍ഖ നിരോധിക്കാനുള്ള ഉത്തരവിറക്കിയ ശിവസേനയ്ക്കെതിരെ ആഞ്ഞടിച്ച് കശ്മീര്‍ മുന്‍മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്തി. ബുര്‍ഖ നിരോധിക്കണമെന്ന ശിവസേനയുടെ ആവശ്യം അനുചിതവും ഇസ്ലാമോഫോബിയ ആളിക്കത്തിക്കുന്നതാണെന്നും മെഹബൂബ മുഫ്തി തുറന്നടിച്ചു. ദേശസുരക്ഷക്ക് ബുര്‍ഖ ആപത്താണെന്നും അതിനാല്‍ ശ്രീലങ്കയിലേതു പോലെ ഇവിടെയും ഇത് നിരോധിക്കണമെന്നുമാണ് മുഖപത്രമായ സാമ്നയിലൂടെ ശിവസേന ഉത്തരവിറക്കിയത്. ഇതിനു പിന്നാലെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ബുര്‍ഖ നിരോധിക്കുക വഴി ഇസ്ലാമിക വസ്ത്രം ധരിക്കുന്നവരെ സംശയത്തോടെ നോക്കിക്കാണുന്ന സാഹചര്യമുണ്ടാകുമെന്നും മെഹബൂബ മുഫ്തി പറഞ്ഞു.

ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാതലത്തില്‍ ശ്രീലങ്കയില്‍ മുഖം മറയ്ക്കുന്ന എല്ലാ തരം വസ്ത്രങ്ങളും ധരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് വിലക്ക് ഇന്ത്യയിലും നടപ്പാക്കണമെന്ന ആവശ്യവുമായി ശിവസേനയുടെ മുഖപത്രമായ സാമ്നയിലൂടെ ഉത്തരവിറക്കിയത്. ശിവസേനയുടെ ഈ പ്രതികരണത്തെ അസംബന്ധമെന്നാണ് അസദുദ്ദീന്‍ ഉവൈസി വിമര്‍ശിച്ചത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad