അജ്മാന്‍ (www.evisionnews.co): അജ്മാന്‍ കാസര്‍കോട് ജില്ലാ കെ.എം.സി.സി നടത്തുന്ന റമസാന്‍ റിലീഫ് ഈവര്‍ഷവും വളരെ വിപുലമായി നടത്താനും 500ല്‍പരം നിര്‍ധന കുടുംബങ്ങള്‍ക്ക് ഒരു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങള്‍ 17 പഞ്ചായത്തുകളിലായി വിതരണം ചെയ്യാനും കെ.എം.സി.സി പ്രവര്‍ത്തക സമിതി തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് അഷ്റഫ് നീര്‍ച്ചാല്‍ അധ്യക്ഷത വഹിച്ചു. ശരീഫ് ഹാജി ചിത്താരി ഉദ്ഘടനം ചെയ്തു. മുഹമ്മദ് കുഞ്ഞി എരോല്‍, ഹസൈനാര്‍ കാഞ്ഞങ്ങാട്, മുസ്തഫ കോട്ടക്കുന്ന് , മുസ്തഫ, ബള്ളൂര്‍, ഇല്യാസ് പള്ളങ്കോട്, നൗഷാദ് കട്ടക്കാല്‍, ഹനീഫ് ആലംപാടി, ഹാരിസ് കല്ലുരുവി, ഇയാസ് ആദൂര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി ഷാഫി മാര്‍പ്പനടുക്ക സ്വാഗതവും ട്രഷറര്‍ ആസിഫ് പള്ളങ്കോട് നന്ദിയും പറഞ്ഞു.

Post a Comment
0 Comments