ബാംഗ്ലൂര്‍ (www.evisionnews.co): ജീവകാരുണ്യ സംഘടനയായ 'അഭയം' ബാംഗ്ലൂര്‍ മീറ്റ് സംഘടിപ്പിച്ചു. റിച്ചാര്‍ട്‌സ് ടൗണ്‍ എംപയര്‍ യോലെ ഗ്രാന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിലായിരുന്നു പരിപാടി. തെക്കില്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ടി.എം ഷാഹിദ് ഉദ്ഘാടനം ചെയ്തു. അഭയം മാനേജിംഗ് ട്രസ്റ്റി ഖയ്യൂം മാന്യ അധ്യക്ഷത വഹിച്ചു. യുവജനങ്ങളെ കോര്‍ത്തിണക്കി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന കൂട്ടായ്മയാണ് അഭയം. നിലവില്‍ കാസര്‍കോട് കേന്ദ്രമായി ഡയാലിസിസ് സെന്ററും കുടക് ജില്ലയിലെ കുടിലുകളില്‍ കഴിയുന്നവര്‍ക്ക് വേണ്ടി 11വീടുകള്‍ ഉള്‍പ്പെടുന്ന 'അഭയം' കോമ്പൗണ്ടിന്റെ നിര്‍മാണവും 100 വീടുകള്‍ക്ക് ഭക്ഷണക്കിറ്റ് വിതരണവും നടന്ന്ുവരുന്നു. ഈപെരുന്നാളിന് കേരളത്തിലും കര്‍ണാടകയിലുമായി 1000 കുട്ടികള്‍ക്ക് പുതുവസ്ത്രം നല്‍കും. പരിപാടിയില്‍ ഹഫീസ് കുദ്രോളി, മജീദ് പച്ചമ്പള, എം.എം സമീര്‍, ബഷീര്‍ കുഞ്ചാര്‍, അലി അസ്രത്ത്, ടി.കെ ഫിറോസ്, ഉച്ചു ബാംഗ്ലൂര്‍ പ്രസംഗിച്ചു.

Post a Comment
0 Comments