കാസര്‍കോട് (www.evisionnews.co): ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാസര്‍കോട് മന്നിപ്പാടി സ്വദേശിയും മംഗളൂരുവില്‍ താമസക്കാരനുമായ സുധാകര (36) യാണ് മരിച്ചത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് മംഗളൂരു പമ്പ് വെല്ലിന് സമീപം സുധാകര അപകടത്തില്‍പെട്ടത്. ഗുരുതരമായി പരിക്കേറ്റ സുധാകരയെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഷിറിയയില്‍ താമസക്കാരനുമായ വിശ്വനാഥന്റെയും നാരായണിയുടേയും മകനാണ്. ഈമാസം എട്ടിന് സുധാകരയുടെ വിവാഹം നിശ്ചയിച്ചിരുന്നു. നേരത്തെ കാസര്‍കോട് ടൗണില്‍ ഓട്ടോ ഡ്രൈവറായിരുന്നു സുധാകര. രണ്ടുവര്‍ഷം മുമ്പാണ് മംഗളൂരുവിലേക്ക് താമസം മാറിയത്. ഏക സഹോദരി സുമലത.

Post a Comment
0 Comments