കാസര്‍കോട് (www.evisionnews.co): ഓട്ടോയില്‍ കടത്തിയ കഞ്ചാവുമായി ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. മുഗു റോഡിലെ അബ്ദുര്‍ റഹ്മാനെ (50)യാണ് 250 ഗ്രാം കഞ്ചാവുമായി എക്സൈസ് കുമ്പള റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ വി വി പ്രസന്നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. ഇയാള്‍ ഓടിച്ചിരുന്ന കെ എല്‍ 14 ഡി 7755 നമ്പര്‍ ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തു.
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ആരിക്കാടി ഉജ്ജാറില്‍ വെച്ചാണ് ഇയാളെ ശനിയാഴ്ച വൈകിട്ടോടെ പിടികൂടിയത്. എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ രാജേഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സുധീന്ദ്രന്‍, രമേശ് ബാബു, സുധേഷ്, ഡ്രൈവര്‍ സുമോദ് തുടങ്ങിയവരും കഞ്ചാവ് വേട്ട നടത്തിയ സംഘത്തിലുണ്ടായിരുന്നു.

Post a Comment
0 Comments