കാസര്‍കോട് (www.evisionnews.co): പെരിയ ഇരട്ടക്കൊല കേസിലെ എട്ടാംപ്രതി അറസ്റ്റിലായ സി.ഐ.ടി.യു പ്രവര്‍ത്തകന്‍ പാക്കം വെളുത്തോളി സ്വദേശി എ. സുബീഷിനെ (29) ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നു ദിവസത്തേക്ക് അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു. വ്യാഴാഴ്ച പുലര്‍ച്ചെ 2.30മണിയോടെ മംഗളൂരു വിമാനത്താവളത്തിലാണ് സുബീഷ് പിടിയിലായത്.
കൊല നടന്ന് എട്ടുദിവസത്തിനു ശേഷം ബംഗളൂരു വഴി ഷാര്‍ജയിലേക്ക് കടന്ന സുബീഷിനെ തിരിച്ചെത്തിക്കാന്‍ അന്വേഷണ സംഘം ശ്രമിച്ചുവരികയായിരുന്നു. ഇന്റര്‍പോള്‍ സഹായത്തോടെ തിരിച്ചെത്തിക്കാന്‍ കോടതിയില്‍ റെഡ് കോര്‍ണര്‍ നോട്ടീസിന് അപേക്ഷ നല്‍കി കാത്തിരിക്കുന്നതിനിടെയാണ് അറസ്റ്റ് നടന്നത്.

Post a Comment
0 Comments