ദുബൈ (www.evisionnews.co): യു.എ.ഇ സന്ദര്‍ശനത്തിനെത്തിയ കേരള മാപ്പിള കലാ അക്കാദമി സംസ്ഥാന സെക്രട്ടറിയും മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ മുജീബ് കമ്പാര്‍, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എം.എ നജീബ്, ഉദുമ മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി റൗഫ് ബായിക്കര, മാപ്പിളകലാ അക്കാദമി ജില്ലാ പ്രസിഡണ്ട് മുഹമ്മദലി എന്നിവര്‍ക്ക് ദുബൈ ചൗക്കി ഗ്രീന്‍ ഹൗസ് സ്വീകരണം നല്‍കി
തുടര്‍ന്ന് വിപുലമായ ഇഫ്താര്‍ മീറ്റും നടന്നു. സാബിത്ത് ചൗക്കി, അല്‍ത്താഫ് ചൗക്കി, സലാം ചൗക്കി, ഖലീല്‍ ചൗക്കി, ഇചാമു, സാഹിര്‍, ഖലീല്‍, നിഹാല്‍, ബീരാന്‍, അസ്ഹര്‍ പുത്തൂര്‍, സിദ്ദീഖ്, ഹാരിസ് പുത്തൂര്‍, അനീസ്, ഗഫൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Post a Comment
0 Comments