Type Here to Get Search Results !

Bottom Ad

ബേക്കല്‍, തൃക്കരിപ്പൂര്‍ സ്വദേശികളുടെ അക്കൗണ്ടില്‍ നിന്ന് പണംനഷ്ടപ്പെട്ടതായി പരാതി


ഉദുമ (www.evisionnews.co): ബേക്കല്‍, തൃക്കരിപ്പൂര്‍ സ്വദേശികളുടെ എസ്.ബി.ഐ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെട്ടതായി പരാതി. ബേക്കല്‍ മൗവ്വലിലെ ഷരീഫിന്റെ മകന്‍ അഫ്സലിന്റെ അരലക്ഷത്തോളം രൂപയും തൃക്കരിപ്പൂര്‍ ഓരിയിലെ പി.പി രേഷ്മ എന്നിവരുടെ അക്കൗണ്ടില്‍ നിന്ന് 11,000 രൂപയുമാണ് നഷ്ടമായത്. അഫ്സലിന്റെ എസ്.ബി.ഐ കാഞ്ഞങ്ങാട് ബ്രാഞ്ചിലെ അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടപ്പെട്ടത്. കഴിഞ്ഞദിവസം ഷരീഫിന്റെ ഫോണിലേക്ക് പണം പിന്‍വലിച്ചതുമായി ബന്ധപ്പെട്ട സന്ദേശം ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് ഷരീഫ് കാഞ്ഞങ്ങാട് എസ്.ബി.ഐ ശാഖയുമായി ബന്ധപ്പെട്ടപ്പോഴാണ് പണം നഷ്ടപ്പെട്ടതായി മനസിലായത്.

ഏപ്രില്‍ 30, മെയ് ഒന്ന് തിയതികളില്‍ ഗുജറാത്തിലെ ഒരു എ.ടി.എം കൗണ്ടറില്‍ നിന്നാണ് നാലു തവണയായി ഷരീഫിന്റെ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിച്ചത്. സംഭവത്തെ തുടര്‍ന്ന് എസ്.ബി.ഐ ബാങ്ക് അധികൃതര്‍ക്കും ബേക്കല്‍ പൊലീസിലും ഷരീഫ് പരാതി നല്‍കി. ഓരിയിലെ പി.പി രേഷ്മയുടെ എസ്.ബി.ഐ അക്കൗണ്ടില്‍ നിന്നാണ് കഴിഞ്ഞ ദിവസം 11,000 രൂപ പിന്‍വലിച്ചത്. മൊബൈലില്‍ സന്ദേശം വന്നപ്പോഴാണ് വിവരമറിഞ്ഞത്. തുടര്‍ന്ന് ചന്തേര പൊലീസ് സ്റ്റേഷനിലും എസ്.ബി.ഐ ചെറുവത്തൂര്‍ ശാഖയിലും പരാതി നല്‍കുകയായിരുന്നു. കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിരവധിപേരുടെ എസ്.ബി.ഐ അക്കൗണ്ടുകളില്‍ നിന്ന് പണം നഷ്ടമായിട്ടുണ്ട്.



Post a Comment

0 Comments

Top Post Ad

Below Post Ad