Type Here to Get Search Results !

Bottom Ad

പിലാത്തറയിലെ അക്രമം ജനാധിപത്യ വിരുദ്ധം: എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ

കാസര്‍കോട് (www.evisionnews.co): പിലാത്തറയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന് നേരെയുണ്ടായ കയ്യേറ്റവും മര്‍ദനവും ജനാധിപത്യ വിരുദ്ധ നടപടിയാണെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. ഏകാധിപത്യവും അടിച്ചമര്‍ത്തലും സമഗ്രാധിപത്യവും പ്രത്യയശാസ്ത്രമായ സി.പി.എമ്മിന്റെ കാടത്തമാണിത്. ഈ രീതിയില്‍ പ്രവര്‍ത്തിച്ച സ്ഥലങ്ങളിലെല്ലാം അവര്‍ തുടച്ചുനീക്കപ്പെട്ടിട്ടുണ്ട്. സിപിഎം ചരിത്രത്തില്‍ നിന്നും പാഠംപഠിക്കുന്നില്ല. പക്ഷെ ജനങ്ങള്‍ അത് പഠിക്കുക നന്നെ വേണം. തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും മുമ്പ്, ഫലപ്രഖ്യാപനം വരുന്നതിന് മുമ്പ് എതിര്‍ സ്ഥാനാര്‍ത്ഥിയെ കായികമായി അക്രമിച്ചു കീഴ്‌പ്പെടുത്താന്‍ തയാറായത് നമുക്ക് വലിയ പാഠമാണ്. അവര്‍ വളര്‍ന്നാല്‍ ഇനി എന്തും ചെയ്യാന്‍ മടിക്കില്ല എന്നല്ലേ ഇത് തെളിയിക്കുന്നത്. റിപോളിംഗിലൂടെ യഥാര്‍ത്ഥ ജനഹിതം രൂപപ്പെടുത്താന്‍ അവസരം ലഭിച്ചിരിക്കുകയാണ്. ഇത് ബന്ധപ്പെട്ട വോ്ട്ടര്‍മാര്‍ ഉപയോഗപ്പെടുത്തണമെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അഭ്യര്‍ത്ഥിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad