ദുബൈ (www.evisionnews.co): കേരള മാപ്പിള കലാ അക്കാദമി വിദ്യാര്‍ത്ഥി വിഭാഗമായ ഇശല്‍ക്കൂട്ടം ദുബൈ കാസര്‍കോട് ജില്ലാ ചാപ്റ്റര്‍ കോര്‍ഡിനേറ്ററായി ഫാരിസ് മുഹമ്മദ് ഷാഫിയെ തെരഞ്ഞെടുത്തു. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മാപ്പിള കലയുടെയും തനിമയാര്‍ന്ന മാപ്പിളപാട്ടിന്റെയും സംസ്‌കാരം പകര്‍ന്ന് നല്‍കാന്‍ ഇശല്‍ക്കൂട്ടം പ്രവര്‍ത്തിക്കും.
ദുബൈ ഇന്ത്യന്‍ മോഡേണ്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഫാരിസ്. കാസര്‍കോട് ബെദ്രടുക്ക കമ്പാറിലെ മുഹമ്മദ് ഷാഫിയുടെയും ബീഫാത്തിമ്മടെയും മകനാണ്. ദുബൈ അല്‍കൂസില്‍ ചേര്‍ന്ന യോഗത്തില്‍ കേരള മാപ്പിള കലാ അക്കാദമി സംസ്ഥാന സെക്രട്ടറി മുജീബ് കമ്പാര്‍, ജില്ലാ പ്രസിഡണ്ട് മുഹമ്മദലി കാലിക്കടവ്, ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര, വൈസ്. പ്രസിഡണ്ട് എം.എ നജീബ് പ്രസംഗിച്ചു.

Post a Comment
0 Comments