Type Here to Get Search Results !

Bottom Ad

മഴക്കാല പൂര്‍വ്വ ശുചീകരണം ജില്ലാ ഭരണകൂടം പരാജയം: യൂത്ത് ലീഗ്

കാസര്‍കോട് (www.evisionnews.co): മഴക്കാല പൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ നിയന്ത്രണത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പൊതുസ്ഥലങ്ങളിലെ മാലിന്യങ്ങള്‍ നീക്കംചെയ്യാന്‍ തീരുമാനിച്ച നടപടി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ചെപ്പടി വിദ്യായാണെന്ന് യൂത്ത് ലീഗ് കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് സഹീര്‍ ആസിഫ്, ജനറല്‍ സെക്രട്ടറി സിദ്ധീഖ് സന്താഷ് നഗര്‍ എന്നിവര്‍ കുറ്റപ്പെടുത്തി.

കാസര്‍കോട് മേഖലയിലെ മാലിന്യങ്ങള്‍ മൊത്തം സീതാംഗോളിയില്‍ നിക്ഷേപിക്കാനാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്. ഇതിന് ആവശ്യമായ സംവിധാനം ഒരുക്കിയില്ല. അതിന്റെ ഫലമായി കാറഡുക്ക പഞ്ചായത്തിലെ മാലിന്യ വാഹനത്തെ തടഞ്ഞ് ഡ്രൈവറെ നാട്ടുകാര്‍ മര്‍ദ്ദിക്കുന്ന അവസ്ഥയുണ്ടായി. 

മൊത്തം മാലിന്യങ്ങള്‍ ഒരിടത്ത് നിക്ഷേപിക്ക പ്പെടുമ്പോള്‍ ഉണ്ടായേക്കാവുന്ന ആരോഗ്യ പ്രശ്‌നങ്ങളും തദ്ദേശവാസികളുടെ പ്രയാസങ്ങളും ഉള്‍കൊള്ളാന്‍ ഭരണകൂടത്തിനായില്ല. ശാസ്ത്രീയ സംവിധാനം കണ്ടെത്തി ശാശ്വത പരിഹാരത്തിന് ശ്രമിക്കാത്ത ശുചിത്വമിഷന്റെ ജില്ലാതല അധികാരികൂടിയായ കലക്ടറുടെ വീണ്ടു വിചാരമില്ലാത്ത പ്രവൃത്തികള്‍മൂലം കലക്ടര്‍ രോഗ വ്യാപനത്തിന് അവസരമൊരുക്കി അപഹാസ്യനാവുകയാണെന്ന് നേതാക്കള്‍ പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad