കാസര്‍കോട് (www.evisionnews.co): പെരിയ കല്ല്യോട്ടെ കൃപേഷിനെയും ശരത്‌ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളില്‍ ചിലര്‍ നല്‍കിയ ജാമ്യാപേക്ഷയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ക്രൈംബ്രാഞ്ചിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കേസിലെ രണ്ടാം പ്രതി സജി സി. ജോര്‍ജ്, ഒമ്പതാംപ്രതി മുരളി, പത്താംപ്രതി രഞ്ജിത്ത് എന്നിവര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതി ക്രൈംബ്രാഞ്ചിനോട് റിപ്പോര്‍ട്ട് തേടിയത്.
ശരത്‌ലാലിനെയും കൃപേഷിനെയും ഇടിച്ചുവീഴ്ത്തിയ വാഹനത്തിന്റെ ഉടമയും ഡ്രൈവറുമായ രണ്ടാംപ്രതി ഏച്ചിലടുക്കത്തെ സജി ജോര്‍ജ് പ്രതികളെ രക്ഷപ്പെടുത്താന്‍ സഹായിച്ചുവെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പത്താംപ്രതിയായ രഞ്ജിത്ത് ശരത്‌ലാലും കൃപേഷും ബൈക്കില്‍ വരുന്ന വവരങ്ങള്‍ തത്സമയം തന്നെ കൊലയാളികള്‍ക്ക് എത്തിച്ചുകൊടുത്തതായും ഒമ്പതാം പ്രതിയായ താന്നിത്തോട്ടെ എ. മുരളി കൃത്യം നടത്തിയ ശേഷം കൊലയാളികളെ ഇയോണ്‍ കാറില്‍ രക്ഷപ്പെടുത്തിയതായും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

Post a Comment
0 Comments