Type Here to Get Search Results !

Bottom Ad

എസ്.എസ്.എല്‍.സി ഉന്നത വിജയികളെ വീടുകളിലെത്തി അനുമോദിച്ചു


മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.co): എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടി വിദ്യാലയത്തിന്റേയും നാടിന്റെയും അഭിമാനതാരങ്ങളായ വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനം. മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപ ഞ്ചായത്ത് പ്രസിഡന്റ് എ.എ ജലീല്‍, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും സ്‌കൂള്‍ വികസന സമിതി ചെയര്‍മാനുമായ മുജീബ് കമ്പാര്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹമീദ് ബെള്ളൂര്‍, പി.ടി.എ പ്രസിഡണ്ട് മഹ്മൂദ് ബെള്ളൂര്‍, ഹെഡ്മാസ്റ്റര്‍ അരവിന്ദ കെ. തുടങ്ങിയവരുടെ നേതൃത്വത്തില്‍ അധ്യാപകര്‍ കുട്ടികളുടെ വീടുകളിലെത്തിയാണ് സ്‌നേഹോപഹാരങ്ങള്‍ നല്‍കിയത്. വിജയത്തിന്റെ മധുരത്തിനൊപ്പം സമ്മാനമധുരവും നല്‍കി കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമൊപ്പം സമയം ചെലവഴിച്ചാണ് സംഘം മടങ്ങിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad