കാസര്‍കോട് (www.evisionnews.co): പാവപ്പെട്ട വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിന് എം.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ശിഹാബ് തങ്ങള്‍ ചാരിറ്റി ഫണ്ട് ശേഖരണം വിജയിപ്പിക്കണമെന്ന് എം.എസ്.എഫ് കാസര്‍കോട് മണ്ഡലം പ്രസിഡന്റ് റഫീഖ് വിദ്യാനഗര്‍, ജനറല്‍ സെക്രട്ടറി ഷാനിഫ് നെല്ലിക്കട്ട ആഹ്വാനം ചെയ്തു. മണ്ഡലത്തിലെ മുഴുവന്‍ പള്ളികളിലും ഫണ്ട് ശേഖരണം നടത്താന്‍ പഞ്ചായത്ത്, മുനിസിപ്പല്‍, ശാഖാ കമ്മിറ്റികളും പ്രവര്‍ത്തകരും മുന്‍കയ്യെടുക്കണം. കഴിഞ്ഞ നാലു വര്‍ഷക്കാലമായി എല്ലാവര്‍ഷവും റമസാനിലെ മൂന്നാമത്തെ വെള്ളിയാഴ്ച്ച പള്ളികളില്‍ നിന്നും കവലകളില്‍ നിന്നും ഫണ്ട് ശേഖരണം നടത്തിവരാറുണ്ട്. അതുപോലെ തന്നെ കഴിഞ്ഞ നാലു വര്‍ഷക്കാലമായി ജില്ലയിലെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ചാരിറ്റി ഫണ്ടില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുടെ ചാരിറ്റി ഫണ്ട് വിതരണവും ചെയ്തുവരികയാണ്. മെയ് 24ന് പള്ളികളില്‍ നിന്നും ഫണ്ട് ശേഖരണം നടത്താനും പാവപ്പെട്ട വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനുള്ള പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാനും മുഴുവന്‍ പ്രവര്‍ത്തകരും പങ്കാളികളാവണമെന്നും നേതാക്കള്‍ പ്രസ്താവിച്ചു.

Post a Comment
0 Comments