ഉദുമ (www.evisionnews.co): പാലക്കുന്ന് ജെ.സി.ഐ ചാപ്റ്റര്‍, സനാബില്‍ ഫുട്‌ബോള്‍ അക്കാദമിയുടെ സഹകരണത്തോടെ രണ്ടുമാസം നീണ്ടുനില്‍ക്കുന്ന സമ്മര്‍ അതലറ്റിക്ക് ക്യാമ്പിന് ഉദുമ ഗവ. ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ തുടക്കമായി. പത്തു വയസു മുതല്‍ 17 വയസു വരെയുള്ള 60 വിദ്യാര്‍ത്ഥികളാണ് ക്യാമ്പില്‍ പരിശീലനം നടത്തുന്നത്. ക്യാമ്പ് കാസര്‍കോട് ഡി.ഇ.ഒ കെ. നന്ദികേഷന്‍ ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ പാലക്കുന്ന് ചാപ്റ്റര്‍ പ്രസിഡന്റ് രജീഷ് ഉദുമ അധ്യക്ഷത വഹിച്ചു. സനാബില്‍ ഫുട്‌ബോള്‍ അക്കാദമി ചെയര്‍മാന്‍ കാപ്പില്‍ കെ.ബി.എം ഷരീഫ്, ജെ.സി.ഐ സോണ്‍ വെസ് പ്രസിഡന്റ് സജിത്ത്, മുഖ്യാതിഥിയായിരുന്നു. വേണു അരവത്ത്, അശോകന്‍ ഉദുമ പ്രസംഗിച്ചു.

Post a Comment
0 Comments