Type Here to Get Search Results !

Bottom Ad

എരഞ്ഞോളി മൂസ: മാപ്പിളപ്പാട്ടുകളെ ജനകീയമാക്കിയ അതുല്യ പ്രതിഭ


കാസര്‍കോട് (www.evisionnews.co): മാപ്പിളപ്പാട്ട് ശാഖയെ എല്ലാവിഭാഗങ്ങള്‍ക്കും പ്രിയങ്കരമാക്കുന്നതില്‍ അതുല്യമായ പങ്കുവഹിച്ച പാട്ടുകാരനായിരുന്നു എരഞ്ഞോളി മൂസയെന്ന് കവി പി.എസ് ഹമീദ് പറഞ്ഞു. കാസര്‍കോട് ആര്‍ട് ഫോറം (കാഫ്) ഹോട്ടല്‍ സിറ്റി ടവറില്‍ സംഘടിപ്പിച്ച എരഞ്ഞോളി മൂസ അനുസ്മരണ യോഗത്തില്‍ പ്രസംഗിക്കുകയായയിരുന്നു അദ്ദേഹം. 

എന്‍.എ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ എന്‍.എ അബൂബക്കര്‍ യോഗം ഉദ്ഘാടനം ചെയ്തു. സി.എല്‍ ഹമീദ് അദ്ധ്യക്ഷത വഹിച്ചു. മാപ്പിളപ്പാട്ട് ഗായകനും ഫോക്ലോര്‍ അക്കാദമി വൈസ് ചെയര്‍മാനുമായ എരഞ്ഞോളി മൂസയുടെ വിയോഗം മാപ്പിളപ്പാട്ട് ശാഖക്കും സാംസ്‌കാരിക കേരളത്തിനും വലിയ നഷ്ടമാണുണ്ടാക്കിയിരിക്കുന്നത്. തന്റേതായ ശൈലിയിലൂടെ എല്ലാത്തരം ശ്രോതാക്കളെയും ഒരു പോലെ ആനന്ദിപ്പിക്കാന്‍ അദ്ദേഹത്തിനായി. ഒന്നിനോടും സന്ധിചെയ്യാത്ത വിപ്ലവകാരികൂടിയായിരുന്നു എരഞ്ഞോളി മൂസയെന്ന് അനുസ്മരണ യോഗത്തില്‍ പ്രസംഗിച്ചവര്‍ അഭിപ്രായപ്പെട്ടു. 

ഗായകന്‍ ഇസ്മയില്‍ തളങ്കര അദ്ദേഹത്തിന്റെ ഗനങ്ങളാലപിച്ചു. അസീസ് പുലിക്കുന്ന്, ഹമീദ് കോളിയടുക്കം, ഷാഫി തെരുവത്ത്, അമീന്‍ ഷാ, ആര്‍.എസ് രാജേഷ് കുമാര്‍, എ.എ ശ്യാം പ്രസാദ്, കെ.എച്ച് മുഹമ്മദ്, മുഹമ്മദലി നെല്ലിക്കുന്ന്, സുബൈര്‍ പള്ളിക്കാല്‍, അബൂബക്കര്‍ ആയംകടവ്, അസീസ് ട്രെന്റ് പ്രസംഗിച്ചു. ടി.എ ഷാഫി സ്വാഗതവും ഷാഫി എ നെല്ലിക്കുന്ന് നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad