Type Here to Get Search Results !

Bottom Ad

സി.ബി.എസ്.സി പരീക്ഷയില്‍ ഉന്നതമാര്‍ക്ക് നേടിയ ഇബ്രാഹിം സുഹൈല്‍ ഹാരിസിന് കടല്‍ കടന്നെത്തിയ ആദരം


കാസര്‍കോട് (www.evisionnews.co): സി.ബി.എസ്.സി പരീക്ഷയില്‍ കാസര്‍കോട് ജില്ലക്ക് അഭിമാനമായി മാറിയ ബെണ്ടിച്ചാലിലെ ഇബ്രാഹിം സുഹൈല്‍ ഹാരിസിനെ ബെണ്ടിച്ചാല്‍ യു.എ.ഇ അസോസിയേഷന്‍ അനുമോദിച്ചു. ജനറല്‍ സെക്രട്ടറി ഖാദര്‍ പുറത്തുവളപ്പിലിന്റെ നേതൃത്വത്തില്‍ ജോയിന്റ് സെക്രട്ടറി സദാഫ് തുരുത്തി, മുന്‍ പ്രസിഡന്റുമാരായ അബ്ദുല്‍ ഖാദര്‍ തൈവളപ്പില്‍, ഖാദര്‍ ബെണ്ടിച്ചാല്‍, അസോസിയേഷന്‍ മുന്‍ മെമ്പര്‍ ഇബ്രാഹിം പുറത്തുവളപ്പില്‍ സംബന്ധിച്ചു. കോട്ടയം സെന്റ് അന്റണീസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ ഇബ്രാഹിം സുഹൈല്‍ ഒറാ ഗോള്‍ഡ് മാനേജിംഗ് ഡയറക്ടറും കോണ്‍ഗ്രസ് നേതാവുമായ ഹാരിസ് ബെണ്ടിച്ചാലിന്റെയും സമീറ ഹാരിസിന്റെയും മകനാണ്.




Post a Comment

0 Comments

Top Post Ad

Below Post Ad