ഡല്‍ഹി (www.evisionnews.co): ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കാന്‍ തയാറായാല്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. അതേ സമയം ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി യും പ്രധാനമന്ത്രി പദത്തിന് യോജിച്ച നേതാവാണെന്നും കെജരിവാള്‍ വ്യക്തമാക്കി. മോദി അമിത്ഷാ കൂട്ടുകെട്ടിനെ പരാജയപ്പെടുത്താന്‍ ഏതറ്റം വരെ പോകാനും താന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. ജര്‍മ്മനിയില്‍ അന്നത്തെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിച്ചുനിന്നിരുന്നെങ്കില്‍ ഹിറ്റ്‌ലറെ പരാജയപ്പെടുത്താന്‍ കഴിയുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Post a Comment
0 Comments