Type Here to Get Search Results !

Bottom Ad

ഉത്തരക്കടലാസ് ചിതലരിച്ചു: ഒന്നരവര്‍ഷം മുമ്പ് നടത്തിയ പരീക്ഷകള്‍ വീണ്ടും നടത്താനൊരുങ്ങി പി.എസ്.സി


കേരളം (www.evisionnews.co): ഒന്നരവര്‍ഷം മുമ്പ് എഴുതിയ പരീക്ഷയുടെ ഫലപ്രഖ്യാപനത്തിന് കാത്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിരിച്ചടി. ഉത്തരക്കടലാസ് ചിതലരിച്ചു പോയതിനെ തുടര്‍ന്ന് വീണ്ടും രണ്ട് പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് പി.എസ്.സി. എക്‌സൈസ് വകുപ്പിലെ വുമണ്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വകുപ്പില്‍ ഇന്‍സ്ട്രക്ടര്‍ എന്നീ തസ്തികകളിലാണ് വീണ്ടും പരീക്ഷ നടത്തുക. പി.എസ്.സി ആസ്ഥാനത്തെ ഭിത്തിയിലെ നനവ് മൂലമാണ് ഒന്നരവര്‍ഷം മുമ്പ് നടന്ന പരീക്ഷകളുടെ ഉത്തരക്കടലാസുകള്‍ ചിതലരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. പുതിയ തിയതി പിന്നീട് തീരുമാനിക്കുമെന്നും അധികാരികള്‍ വ്യക്തമാക്കി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad