ന്യൂഡല്‍ഹി (www.evisionnews.co): പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്ക് വേദിയൊരുക്കാന്‍ ജയ്പ്പൂരിലെ മാനസസരോവറില്‍ തകര്‍ത്തെറിഞ്ഞത് 300 വീടുകള്‍. ഒരു ചേരി അപ്പാടെ വേദിക്കായി പൊളിച്ച് നീക്കുകയായിരുന്നുവെന്ന് 'ദി വയര്‍' റിപ്പോര്‍ട്ട് ചെയ്തു.
മെയ് ദിനത്തില്‍ നടന്ന റാലിക്ക് വേണ്ടിയാണ് ഞായറാഴ്ച ചേരി പൊളിച്ചുമാറ്റാന്‍ പൊലീസ് ബുള്‍ഡോസറുകളുമായി എത്തിയത്. ഉടന്‍ തന്നെ ഇടിച്ച് നിരത്താന്‍ ആരംഭിക്കുകയും ചെയ്തതോടെ അത്യാവശ്യ സാധനങ്ങള്‍ പോലും എടുത്തു മാറ്റാന്‍ താമസക്കാര്‍ക്ക് ആയില്ല.
വീട് ഒഴിഞ്ഞു പോകാന്‍ കുറച്ച് സമയം മാത്രമായിരുന്നു ആളുകള്‍ക്ക് നല്‍കിയിരുന്നത്.പൊലീസ് തങ്ങളെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നെന്നും ആളുകള്‍ പറഞ്ഞു. റാലി നടക്കുമ്പോള്‍ വേദിയുടെ ഭാഗത്ത് കണ്ടു പോകുരുതെന്ന് ഭീഷണിപ്പെടുത്തിയതായും കുടിയിറക്കപ്പെട്ടവര്‍ പറഞ്ഞു. തങ്ങളുടെ സാധനങ്ങളെല്ലാം റോഡ്സൈഡില്‍ കൂട്ടിയിട്ടിരിക്കുകയാണ് അവരിപ്പോള്‍.

Post a Comment
0 Comments