കാസര്‍കോട് (www.evisionnews.co): ചീമേനിയിലെ ബൂത്തില്‍ കള്ളവോട്ട് ചെയ്ത സംഭവത്തില്‍ സി.പി.എം പ്രവര്‍ത്തകനെതിരെ കേസെടുത്തു. തൃക്കരിപ്പൂര്‍ ചീമേനിയിലെ 48-ാം നമ്പര്‍ ബൂത്തിലാണ് ചീമേനി സ്വദേശി കെ. ശ്യാംകുമാര്‍ കള്ളവോട്ട് നടത്തിയതായി കണ്ടെത്തിയത്. അവിഹിതമായ സ്വാധീനം ഉപയോഗിച്ച് ആള്‍മാറാട്ടം നടത്തി മറ്റൊരാളുടെ വോട്ട് രേഖപ്പെടുത്തി എന്നതാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. നേരത്തെ പിലാത്തറയില്‍ കള്ളവോട്ട് നടത്തിയ സംഭവത്തില്‍ കണ്ണൂര്‍ ചെറുതാഴം പഞ്ചായത്തംഗം എം.വി സലീന അടക്കം മൂന്നു സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരുന്നു.

Post a Comment
0 Comments