ദേശീയം (www.evisionnews.co): രണ്ടാം മോദി മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. വൈകിട്ട് ഏഴിന് രാഷ്ട്രപതി ഭവന്‍ അങ്കണത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങ്. രാഷ്ട്രപതി അങ്കണത്തിലെ തുറന്ന വേദിയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുക്കും.
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മന്ത്രിസഭയില്‍ അംഗമാകാനിടയില്ല. പാര്‍ട്ടി ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മന്ത്രിസഭയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തന്നെയാണ് ജെയ്റ്റിലിയുടെ തീരുമാനം. പിന്തിരിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ചര്‍ച്ച നടത്തി.
അതേസമയം, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് എന്നിവര്‍ സത്യപ്രതിജ്ഞാച്ചടങ്ങില്‍ പങ്കെടുക്കില്ല. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരി വാള്‍, സ്ഥാനമൊഴിയുന്ന ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. കേരളത്തില്‍ നിന്നുള്ള ബിജെപി, എന്‍ഡിഎ നേതാക്കളും പങ്കെടുക്കും.

Post a Comment
0 Comments