ദേശീയം (www.evisionnews.co): നവജാത ശിശുവിന് നരേന്ദ്രമോദി എന്ന് പേരിട്ട മുസ്ലിം കുടുംബം കുഞ്ഞിന്റെ പേര് മാറ്റി. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്ന മെയ് 23ന് ജനിച്ച കുഞ്ഞിന് നരേന്ദ്ര മോദി എന്ന് പേരിട്ട കുടുംബം ഒരാഴ്ച തികയും മുമ്പേ പേര് മാറ്റി. അല്‍താഫ് ആലം മോദി എന്നാണ് പുതിയ പേര്.
'കുഞ്ഞിന് നരേന്ദ്ര മോദിയെന്നാണ് പേരിട്ടിരിക്കുന്നത്. കുട്ടി ജനിച്ചപ്പോള്‍ ദുബൈയിലുള്ള അച്ഛനെ വിളിച്ചു. മോദി വീണ്ടും അധികാരത്തിലെത്തുമെന്നറിഞ്ഞപ്പോള്‍ ഞങ്ങള്‍ തീരുമാനിച്ചു, അവന് അദ്ദേഹത്തിന്റെ പേരിടാമെന്ന്,' ഇതായിരുന്നു വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് കുട്ടിയുടെ അമ്മ മേനാസ് ബീഗം അന്ന് പറഞ്ഞത്.
എന്നാല്‍ മോദി എന്ന പേരിട്ടതോടെ കുഞ്ഞിനെ കാണാനോ ജനനവുമായി ബന്ധപ്പെട്ട ചടങ്ങുകളില്‍ പങ്കെടുക്കാനോ കുടുംബാംഗങ്ങളാരും വന്നില്ല. സമുദായംഗങ്ങളായവരും ചടങ്ങുകളില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചു. ഇതോടെ നരേന്ദ്ര മോദിയെന്ന പേരിന് പകരം അല്‍താഫ് ആലം മോദിയെന്നാക്കി. ഇപ്പോഴും മോദി എന്ന വാക്ക് പേരില്‍ നിന്ന് ഒഴിവാക്കേണ്ടതില്ലെന്നും അവര്‍ തീരുമാനിക്കുകയായിരുന്നു.

Post a Comment
0 Comments