Type Here to Get Search Results !

Bottom Ad

ജൂണ്‍ ആറിന് കാലവര്‍ഷം കേരളത്തില്‍ എത്തുമെന്ന് ഐ.എം.ഡി റിപ്പോര്‍ട്ട്


കേരളം (www.evisionnews.co): മണ്‍സൂണ്‍ കേരള തീരത്ത് ജൂണ്‍ ആറാം തിയതിയോടെ എത്തുമെന്ന് ദേശീയ കാലാവസ്ഥ വകുപ്പിന്റെ (ഐ.എം.ഡി) പുതിയ റിപ്പോര്‍ട്ട്. നേരത്തെ ആന്‍ഡമാന്‍ തീരത്തെത്തിയ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ പിന്നീട് ശക്തി കുറയുകയായിരുന്നു. എന്നാല്‍ രണ്ടു ദിവസത്തിനകം ആന്‍ഡമാന്‍ തീരത്തും ബംഗാള്‍ ഉള്‍ക്കടലിലും ശക്തമായ മഴ ലഭിക്കുമെന്ന് പുതിയ റിപ്പോര്‍ട്ട് പറയുന്നു.

എല്‍ നിനോ പ്രതിഭാസമാണ് കേരളത്തില്‍ കാലവര്‍ഷം വൈകുന്നതിന് കാരണം. അടുത്ത നാലു ദിവസം ആന്‍ഡമാന്‍ നിക്കോബാര്‍ മേഖലയില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐ എം ഡി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയില്‍ ലഭ്യമാകുന്ന മഴയുടെ 75 ശതമാനവും ജൂണ്‍ സെപ്റ്റംബര്‍ കാലയളവില്‍ വീശുന്ന മണ്‍സൂണ്‍ വഴിയാണ് ലഭിക്കുന്നത്.







Tags

Post a Comment

0 Comments

Top Post Ad

Below Post Ad