കാസര്‍കോട് (www.evisionnews.co): മുംബൈയില്‍ നിന്നും നാട്ടിലേക്ക് വരുന്നതിനിടെ കാസര്‍കോട് സ്വദേശിയെ ട്രെയിനില്‍ കൊള്ളയടിച്ച സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഗോവ മഡ്ഗാവ് സ്വദേശികളായ സല്‍മാന്‍ അന്‍സാരി(25), സുഹേല്‍ഖാന്‍(22) എന്നിവരെയാണ് ഭട്കല്‍ റെയില്‍വേ പോലീസും മുരുടേശ്വര്‍ പോലീസും ചേര്‍ന്ന് അറസ്റ്റു ചെയ്തത്. ഇവരില്‍ നിന്നും സ്വര്‍ണവളകള്‍, 18,500രൂപ, രണ്ട് ഡെബിറ്റ് കാര്‍ഡുകള്‍, നാല് തിരിച്ചറിയല്‍ കാര്‍ഡുകള്‍ എന്നിവ പിടിച്ചെടുത്തു.
വെള്ളരിക്കുണ്ട് നാട്ടക്കല്‍ സ്വദേശി അലക്സ് ജോസഫാണ് കൊള്ളയ്ക്കിരയായത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. നേത്രാവതി എക്സ്പ്രസില്‍ മുബൈയില്‍ നിന്നും നാട്ടിലേക്ക് വരുന്നവഴിയാണ് വിലപിടിപ്പുള്ള സാധനങ്ങള്‍ അടങ്ങിയ ബാഗ് സംഘം കൊള്ളയടിച്ചത്. സംഘത്തില്‍ അഞ്ചു പേരുണ്ടെന്നും മൂന്നുപേരെ ഇനി പിടികൂടാനുണ്ടെന്നും പോലീസ് അറിയിച്ചു.

Post a Comment
0 Comments