പൊന്നാനി (www.evisionnews.co): വയനാട്ടിലെ ഇടത് സ്ഥാനാര്‍ത്ഥിയും സി.പി.ഐ നേതാവുമായ പി.പി സുനീര്‍ അധികം വൈകാതെ ലീഗില്‍ ചേരുമെന്ന് നിലമ്പൂര്‍ എം.എല്‍.എയും പൊന്നാനിയിലെ ഇടത് സ്ഥാനാര്‍ത്ഥിയുമായ പി.വി അന്‍വര്‍. വയനാട്ടില്‍ സുനീറിനെ സ്ഥാനാര്‍ത്ഥി ആക്കിയതിന് ഇടതുമുന്നണി വലിയ വില നല്‍കേണ്ടി വരുമെന്നും ന്യൂസ് 18നു നല്‍കിയ അഭിമുഖത്തില്‍ അന്‍വര്‍ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഐ തനിക്കെരിരെ പ്രവര്‍ത്തിച്ചെന്ന ആരോപണത്തിന് പിറകെയാണ് പി.പി സുനീറിനെ വ്യക്തിപരമായി കടന്നാക്രമിച്ച് അന്‍വര്‍ രംഗത്തെത്തിയത്. ലീഗ്, കോണ്‍ഗ്രസ് നേതാക്കളുമായാണ് സുനീറിന് അടുപ്പമെന്നും സി.പി.ഐ വിട്ട് മുസ്ലിം ലീഗിലെത്തിയ റഹ്മത്തുള്ളയുടെ പാത സുനീറും അടുത്തുതന്നെ സ്വീകരിക്കുമെന്നും അന്‍വര്‍ ആരോപിച്ചു.
എന്നാല്‍ നേരത്തെ സിപിഐ ജില്ലാ നേതൃത്വത്തിനെതിരെ ആകെ രംഗത്തെത്തിയ അന്‍വര്‍ പുതിയ അഭിമുഖത്തില്‍ നിലമ്പൂരിലെ പ്രാദേശിക നേതൃത്ത്വത്തിന് എതിരെ മാത്രമാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. പിപി സുനീറിന്റെ നിലപാടുകള്‍ ഇടത് പക്ഷത്തിന് അനുകൂലല്ല. അര്യാടന് മായി അദ്ദേഹത്തിന് വ്യക്തിപരമായി ബന്ധമുണ്ട്. നിലമ്പൂരിലെ സിപിഐ, സിപിഎമ്മില്‍ നിന്നും പുറത്താക്കപ്പെട്ട ഒരു വിഭാഗമാണ്. അത്തരക്കാരാണ് സുനീറിന്റെ അനുയായികള്‍. ജില്ലയിലെ തന്നെ മുതിര്‍ന്ന സിപിഐ നേതാക്കള്‍ക്ക് തന്നെ അവരെ പറ്റി നല്ല അഭിപ്രായമില്ല. മലപ്പുറം ജില്ലയില് തറവാട്ടുകാരായ സി.പി.ഐക്കാരോട് സ്വകാര്യത്തില്‍ ചോദിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും അദ്ദേഹം ആരോപിച്ചു.
കമ്മ്യൂണിസ്റ്റുകാരായ സിപിഐക്കാരുടെ സഹായം തനിക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ആര്യാടന്റെ അടുക്കളക്കാരായ ആട്ടില്‍ തോലിട്ട ചെന്നായകള്‍ ഉണ്ടായിരുന്നു. അവര്‍ നിലമ്പൂരിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എതിരാണ്. അത്തരക്കാരെയാണ് പിപി സുനീര്‍ സഹായിക്കുന്നത്. അവരെയാണ് താന്‍ വിര്‍ശിച്ചത്. അല്ലാതെ പൊന്നാനിയിലെ സി.പി.ഐക്കാരെ വിമര്‍ശിച്ചിട്ടില്ലെന്നും അന്‍വര്‍ പറയുന്നു.

Post a Comment
0 Comments