കാസര്‍കോട് (www.evisionnews.co): ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബുവിനെതിരെ ഗുരുതര ആരോപണവുമായി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ് മോഹന്‍ ഉണ്ണിത്താന്‍ രംഗത്തെത്തി. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലടക്കം ജില്ലാ കലക്ടര്‍ സി.പി.എം ഏരിയാ സെക്രട്ടറിയെ പോലെയാണ് പ്രവര്‍ത്തിച്ചത്. ജില്ലയിലെ ഇടതുപക്ഷ ഉദ്യോഗസ്ഥരെ തെരഞ്ഞുപിടിച്ച് പോളിംഗ് ഉദ്യോഗസ്ഥരാക്കുകയും കള്ളവോട്ടിന് സാഹചര്യം ഒരുക്കുകയും ചെയ്യുകയായിരുന്നു കലക്ടര്‍. യു.ഡി.എഫ് ചെയര്‍മാന്‍ എം.സി ഖമറുദ്ദീന്റെ പത്രസമ്മേളനത്തിനിടയിലായിരുന്നു രാജ് മോഹന്‍ ഉണ്ണിത്താന്റെ ആരോപണം.
ഗസ്റ്റഡ് റാങ്ക് തസ്തികയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് താഴെയുള്ളവരെ പോളിംഗ് ഓഫീസര്‍മാരായി വെച്ച് അവര്‍ക്ക് താഴെയാണ് ഗസ്റ്റ് റാങ്കിലുള്ളവരെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായി നിയമിച്ചത്. ഇത് എവിടെയും കേട്ടുകേള്‍വി ഇല്ലാത്തതാണ്. വോര്‍ക്കാടി, പൈവളിഗെ, മീഞ്ച, മംഗല്‍പാടി, പഞ്ചായത്തുകളില്‍ സി.പി.എമ്മുകാരെ ബി.എല്‍.ഒമാരായി നിയമിച്ചു. ഇവര്‍ ഇടതു സ്ഥാനാര്‍ത്ഥി കെ.പി സതീഷ് ചന്ദ്രന് വേണ്ടി വോട്ടുപിടിക്കാനും പണം പിരിവിനും നടന്നു. നേരിട്ട് പരാതി കൊടുത്തിട്ടും കലക്ടര്‍ പരാതി സ്വീകരിച്ചില്ല. തന്റെ കന്നടയിലുള്ള വോട്ടഭ്യര്‍ത്ഥനാ പോസ്റ്ററുകള്‍ എന്നിവ അച്ചടിച്ചത് കാസര്‍കോട് നിന്നാണ്. എന്നാല്‍ അന്വേഷിച്ചപ്പോള്‍ ഇമേജ് പ്രിന്റ് സൊല്യൂഷന്‍,
എന്ന കമ്പനിയിലാണ് ഇത് ഏല്‍പ്പിച്ചതെന്നും അവര്‍ ദേശാഭിമാനി പ്രസില്‍ നിന്നാണ് അച്ചടിച്ചതെന്ന് അറിയാന്‍ കഴിഞ്ഞു.
വെബ് ടെലി കാസ്റ്റിംഗ് മുഴുവന്‍ സമയവും പ്രവര്‍ത്തിച്ചില്ല. രണ്ടു മണിക്കൂര്‍ പ്രവര്‍ത്തിച്ചശേഷം അത് കലക്ടര്‍ ഓഫാക്കി വെക്കുകയായിരുന്നു. കള്ളവോട്ട്നടക്കുന്നുണ്ടെന്നറിഞ്ഞ് സി.പി.എം പ്രവര്‍ത്തകരായ സ്ത്രീകളെയാണ് അതു ഏല്‍പ്പിച്ചത്. ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്റെ ദുബൈയിലുളള മകന്‍ മധുസൂദനന്‍ കള്ളവോട്ട് ചെയ്തിട്ടുണ്ട്. ഇപ്പോള്‍മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി നടത്തിയ പരാമര്‍ശം മുഖം വികൃതമായതിന് കണ്ണാടിയേ കുറ്റം പറയുന്നതുപോലെ നിലവാരമില്ലാത്തതായിപ്പോയി. വെബ്,
സിസി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് ടിക്കാറം മീണ കള്ളവോട്ട് ചെയ്തുവെന്ന അനുമാനത്തിലെത്തിയത്. എന്നാല്‍ ജനപ്രതിനിധികളടക്കം കള്ളവോട്ട് ചെയ്യുകയും അതിനു കൂട്ടുനില്‍ക്കുകയും ചെയ്യുന്നതിനെ ന്യായീകരിക്കുന്ന സംസ്ഥാന സെക്രട്ടറി കോടിയേരി ആ പദവിയുടെഅന്തസിന് നിരക്കാത്ത കാര്യങ്ങളാണ് ചെയ്യുന്നതെന്നും ഉണ്ണിത്താന്‍ ആരോപിച്ചു.

Post a Comment
0 Comments