കാസര്‍കോട് (www.evisionnews.co): കുടുംബ ബന്ധത്തിന്റെ പവിത്രത വിളിച്ചോതി പാദൂര്‍ കുടുംബ സംഗമം. നിസാര്‍ പാദൂര്‍, മൊയ്തീന്‍ കുഞ്ഞി പാദൂര്‍, ഷാനു പാദൂര്‍, മൊയ്ദീന്‍ പാദൂര്‍, നൗഷാദ് കോട്ടിക്കുളം, നഫ്സീര്‍ പാദൂര്‍, ഹുസൈന്‍, സാജിദ എന്നിവരുടെ നേതൃത്വത്തില്‍ ആലംപാടി വിന്‍ടച് പാംമെട്രോസില്‍ നടന്ന പാദൂര്‍ കുടുംബ സംഘം ശ്രദ്ധേയമായി.പാദൂര്‍ കുടുംബത്തിലെ പഴയതും,പുതിയതുമായ തലമുറകളിലെ അംഗങ്ങള്‍ ഒരുകുടക്കീഴില്‍ അണിനിരന്നത് സംഗമത്തിലെ അവിശ്വസനീയ നിമിഷങ്ങളിലൊന്നായിരുന്നു.
രാവിലെ ദുബ്ലടുക്കം ജലാലുദീന്‍ തങ്ങളുടെ ഭക്തിനിര്‍ഭരമായ പ്രാര്‍ത്ഥനയില്‍ തുടങ്ങിയ പരിപാടിയില്‍ നിസാര്‍ പാദൂര്‍ സ്വാഗതം പറഞ്ഞു. അബ്ദുല്‍ റഹ്മാന്‍ ഹാജി അധ്യക്ഷത വഹിച്ചു. തെക്കില്‍ ജുമാ മസ്ജിദ് ഖത്തീബ് അബ്ദുല്‍ അസീസ് ദാരിമി പരിപാടി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന ദിക്ര്‍,ദുആമജ്ലിസിന് അബ്ദുല്‍ അസീസ് അശ്റഫി നേതൃത്വം നല്‍കി.

Post a Comment
0 Comments