കാസര്‍കോട്: (www.evisionnews.co) തെരഞ്ഞെടുപ്പ് ദിവസം യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ അടക്കമുള്ള യു.ഡി.വൈ.എഫ് നേതാക്കളെ അക്രമിച്ച സംഭവത്തില്‍ സത്യസന്ധമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് കാസര്‍കോട് എ.എസ്.പി യൂത്ത് ലീഗ് നേതാക്കള്‍ക്ക് ഉറപ്പു നല്‍കി. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് ഉറപ്പു നല്‍കിയത്. ഇതേതുടര്‍ന്ന് വ്യാഴാഴ്ച നടത്താനിരുന്ന മേല്‍പറമ്പ് പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് താല്‍ക്കാലികമായി മാറ്റിവെച്ചതായി നേതാക്കള്‍ അറിയിച്ചു. ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, മുസ്ലിം ലീഗ് ഉദുമ മണ്ഡലം സെക്രട്ടറി എം.എസ് ഷുക്കൂര്‍, മണ്ഡലം പ്രസിഡണ്ട് ഹാരിസ് തൊട്ടി, ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര, വൈസ് പ്രസിഡണ്ട് ടി.ഡി ഹസന്‍ ബസരി എന്നിവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.

Post a Comment
0 Comments