കാസര്‍കോട് (www.evisionnews.co): കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് ദിവസം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സി.പി.എം പ്രവര്‍ത്തകര്‍ മുസ്ലിം ലീഗ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ വ്യാപകമായി അകമം അഴിച്ചുവിട്ട സംഭവത്തില്‍ പ്രതികളെ പിടിക്കാന്‍ തയാറാവാതെ ജില്ലയിലെ പോലീസ് സി.പി.എമ്മിന്റെ ബി ടീമായി പ്രവര്‍ത്തിക്കുകയാണെന്ന് എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടി, ജനറല്‍ സെക്രട്ടറി സി.ഐ.എ ഹമീദ് എന്നിവര്‍ പ്രസ്താവിച്ചു.
തെക്കില്‍ യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ അടക്കമുള്ളവരെയും കാഞ്ഞങ്ങാട് ഞാണിക്കടവും ബൂത്തുകയറി അക്രമിച്ച പ്രതികള്‍ പോലീസിന്റെ കണ്‍മുന്നില്‍ നടക്കുമ്പോഴും പിടിക്കാന്‍ തയാറാവാതെ മൗനം നടിക്കുമ്പോള്‍ മുസ്ലിം സമുദായത്തോട് സി.പി.എം പാര്‍ട്ടി കാട്ടിയ ക്രൂരതകള്‍ വാട്ട്സ് ആപ്പ് സന്ദേശം അയച്ച മുസ്ലിം ലീഗ് നേതാവ് ബഷീര്‍ വെള്ളിക്കോത്തിനെതിരെ കള്ളക്കേസ് എടുക്കാന്‍ മുന്നോട്ടുവരികയാണ്. വര്‍ഗീയവും കൊലവിളി നടത്തുകയും ചെയ്യുന്ന സി.പി.എം നേതാക്കള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാത്തത് കോടിയുടെ നിറംനോക്കി നിയമം നടപ്പിലാക്കുന്നത് കൊണ്ടാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.

Post a Comment
0 Comments