ന്യൂഡല്‍ഹി (www.evisionnews.co): ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്റെ താരപ്രചാരകര്‍ക്കു തെരഞ്ഞെടുപ്പു കമ്മിഷന്റെ ക്ലീന്‍ ചിറ്റ്. രണ്ടു വ്യത്യസ്ത സംഭവങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കുമാണു തെരഞ്ഞെടുപ്പ് കമ്മിഷന്‍ ക്ലീന്‍ ചിറ്റ് നല്‍കിയത്.
ഇന്ത്യ ആണവശേഷി കൈവരിച്ചത് ദീപാവലിക്ക് പൊട്ടിക്കാനല്ലെന്ന പരാമര്‍ശത്തില്‍ മോദി ചട്ടലംഘനം നടത്തിയിട്ടില്ലെന്നു തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. നേരത്തെ രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ഥിത്വത്തെ ഭൂരിപക്ഷ ന്യൂനപക്ഷ ജനസംഖ്യയുമായി ബന്ധപ്പെടുത്തി മോദി നടത്തിയ പരാമര്‍ശത്തിലും പെരുമാറ്റച്ചട്ട ലംഘനമില്ലെന്ന് കമ്മീഷന്‍ കണ്ടെത്തിയിരുന്നു.
ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കൊലക്കേസിലെ പ്രതിയാണെന്ന് രാഹുല്‍ ഗാന്ധി പരാമര്‍ശിച്ചതു പെരുമാറ്റച്ചട്ട ലംഘനമല്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ കണ്ടെത്തി. മധ്യപ്രദേശിലെ ജബല്‍പുരില്‍ നടത്തിയ പ്രസംഗത്തിലാണു രാഹുല്‍, അമിത് ഷായ്‌ക്കെതിരെ ആഞ്ഞടിച്ചത്. സൊഹ്‌റാബുദീന്‍, തുളസി പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കേസുകള്‍ സൂചിപ്പിച്ചായിരുന്നു രാഹുലിന്റെ പരാമര്‍ശം.

Post a Comment
0 Comments