ചെമ്മനാട് (www.evisionnews.co): ഹസ്രത്ത് ഉസ്മാന്‍ ഇബ്‌നു അഫ്വാന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴിലുള്ള ഇഖ്റഅ് സിവില്‍ സര്‍വീസ് അക്കാദമിയുടെ പഠിതാക്കള്‍ക്ക് വേണ്ടി ചെമ്മനാട് സംഘടിപ്പിച്ച സപ്തദിന കോച്ചിംഗ് ക്യാമ്പില്‍ വെച്ച് സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ നിഥിന്‍ രാജിനെ അനുമോദിച്ചു. ഇഖ്റഅ് അക്കാദമി കണ്‍വീനര്‍ ടി.എം മഹ്റൂഫ് സ്വാഗതം പറഞ്ഞു. വൈസ് ചെയര്‍മാന്‍ രാജേഷ് അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ബി.എം ഹബീബ് റഹിമാന്‍ നിഥിന്‍ രാജിന് ഉപഹാരം നല്‍കി. ഷറഫുദ്ധീന്‍, അബ്ദുല്‍ സലാം സംബന്ധിച്ചു. കുട്ടികളുമായി നടന്ന ഇന്‍ട്രാക്ഷനില്‍ തന്റെ പഠനാനുഭവങ്ങള്‍ പങ്കുവെച്ച നിഥിന്‍ അവരുടെ സംശയങ്ങള്‍ക്ക് മറുപടിയും നല്‍കി.

Post a Comment
0 Comments