കാസര്‍കോട് (www.evisionnews.co): 26കാരിയായ ഭര്‍തൃമതിയും പതിനഞ്ചുകാരിയായ ഭര്‍തൃസഹോദരിയും 16കാരായ രണ്ടു കുട്ടികള്‍ക്കൊപ്പം ഒളിച്ചോടി. ചെര്‍ളക്കടവിലെ ഡ്രൈവറുടെ ഭാര്യയും സഹോദരിയുമാണ് അയല്‍വാസികളായ രണ്ടു പതിനാറുകാര്‍ക്കൊപ്പം നാടുവിട്ടത്. ഇന്നലെ ഉച്ചക്ക് പൂച്ചക്കാട്ടുള്ള ഭര്‍ത്താവിന്റെ വീട്ടിലേക്കെന്ന് പറഞ്ഞാണ് ഇരുവരും ചെര്‍ളക്കടവിലെ വീട്ടില്‍ നിന്നിറങ്ങിയത്. വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചെങ്കിലും ഇവരെ കണ്ടെത്താനായില്ല.
തുടര്‍ന്ന് ഭര്‍ത്താവ് ബേക്കല്‍ പോലീസില്‍ പരാതി നല്‍കി. ഇതിനിടയിലാണ് ഇവരുടെ അയല്‍വാസിയായ 16കാരനെയും കാണാനില്ലെന്ന് പിതാവ് പരാതിയുമായി പോലീസിലെത്തിയത്. രണ്ട് പരാതിയിലും പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടയില്‍ മറ്റൊരു പതിനാറുകാരനെയും കാണാതായതായി വിവരം ലഭിച്ചു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇവര്‍ കോയമ്പത്തൂരിലുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്.

Post a Comment
0 Comments