കാസര്‍കോട് (www.evisionnews.co): ബാങ്കില്‍ മുക്കുപണ്ടം പണയപ്പെടുത്തി തട്ടിപ്പു നടത്താനെത്തിയ രണ്ടംഗ സംഘത്തെ പൊലീസ് അറസ്റ്റു ചെയ്തു. മാങ്ങാട് ബാര മാങ്ങാട് ഹൗസില്‍ എം.കെ അഷ്റഫ് (46), നാലാംവാതുക്കല്‍ പൊയ്യയില്‍ ഹൗസിലെ അബ്ബാസ് (44) എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ പൊലീസ് അറസ്റ്റു ചെയ്തത്.കഴിഞ്ഞ ദിവസം രാവിലെ സിണ്ടിക്കേറ്റ് ബാങ്കിന്റെ കാസര്‍കോട് ശാഖയിലാണ് രണ്ടു പേരും മുക്കുപണ്ടം പണയം വെക്കാനെത്തിയത് .ഏഴ് വളകളും ഒരു ലോക്കറ്റോട് കൂടിയ ചെയിനുമായെത്തിയ പ്രതികള്‍ ആഭരണങ്ങള്‍ ബാങ്കില്‍ പണയത്തിനായി ഏല്‍പിക്കുകയായിരുന്നു. 2,25000 രൂപയാണ് ഇവര്‍ ആവശ്യപ്പട്ടത്. ബാങ്ക് അധികൃതര്‍ ആഭരണങ്ങള്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് മുക്കുപണ്ടമാണെന്ന് തെളിഞ്ഞത്. തുടര്‍ന്ന് ബാങ്ക് അധികൃതരുടെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് കോസെടുക്കുകയും പ്രതികളെ കസ്റ്റഡിലെടുക്കുകയുമായിരുന്നു.അഷ്റഫും അബ്ബാസും സമാനമായ മറ്റു തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോ എന്നത് സംബന്ധിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Post a Comment
0 Comments