Type Here to Get Search Results !

Bottom Ad

സംസ്ഥാനത്തെ റിപോളിംഗ്: ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ ദുബൈ യാത്രക്ക് തെരഞ്ഞെടുപ്പ് ഓഫിസറുടെ വിലക്ക്


കേരളം (www.evisionnews.co): സംസ്ഥാന പോലിസ് മേധാവി ലോക്നാഥ് ബെഹ്റക്ക് വിദേശ യാത്രാ അനുമതി തെരഞ്ഞെടുപ്പ് ഓഫിസര്‍ നിഷേധിച്ചു. ദുബൈയിലെ ഓട്ടോമാറ്റിക് പോലിസ് സ്റ്റേഷന്റെ പ്രവര്‍ത്തനം പഠിക്കാനായിരുന്നു യാത്ര നിശ്ചയിച്ചിരുന്നത്. ഡി.ജി.പി ലോക്നാഥ് ബെഹ്റയും കെ.പി രണ്ടാം ബെറ്റാലിയന്‍ കമാന്‍ഡന്റ് ദേവേഷ് കുമാര്‍ ബെഹ്റയും ഇതിനായി ഇന്ന് യാത്ര തിരിക്കാനിരിക്കുകയായിരുന്നു. മൂന്നു ദിവസത്തേക്കായിരുന്നു യാത്ര.

യാത്രക്കായി നേരത്തെ തന്നെ സര്‍ക്കാരിന്റെ അനുമതി തേടിയിരുന്നു. ഇതു മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചിരുന്നു. എന്നാല്‍ പെരുമാറ്റച്ചട്ടം നിലവിലുളളതിനാല്‍ അനുമതി തല്‍ക്കാലം നല്‍കേണ്ടെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിക്കുകയായിരുന്നു. സംസ്ഥാനത്ത് ഏഴു ബൂത്തുകളില്‍ ഞായറാഴ്ച റീ പോളിംഗ് നടക്കുകയും 23ന് ഫലം വരികയും ചെയ്യുന്ന സാഹചര്യത്തില്‍ വിദേശയാത്ര നിഷേധിക്കുകയായിരുന്നു
Tags

Post a Comment

0 Comments

Top Post Ad

Below Post Ad