Type Here to Get Search Results !

Bottom Ad

മഹാത്മാ ഗാന്ധി പാകിസ്ഥാന്റെ രാഷ്ട്രപിതാവ്: ഗാന്ധിവിരുദ്ധ പരാമര്‍ശവുമായി ബി.ജെ.പി നേതാവ്


ഭോപ്പാല്‍ (www.evisionnews.co): മഹാത്മാഗാന്ധി പാകിസ്ഥാന്റെ രാഷ്ട്രപിതാവാണെന്ന് ബി.ജെ.പി നേതാവ്. ഫേസ്ബുക്ക് പേജിലൂടെ മധ്യപ്രദേശിലെ ബി.ജെ.പി നേതാവായ അനില്‍ സൗമിത്രയാണ് ഗാന്ധി പാകിസ്ഥാന്‍ രാഷ്ട്രപിതാവാണെന്ന് പരാമര്‍ശം നടത്തിയത്. 'രാഷ്ട്ര പിതാവാണെന്നത് ശരിയാണ്, പക്ഷേ പാകിസ്ഥാന്റെയാണ്. ഇത് പോലെ കോടിക്കണക്കിന് പേര്‍ക്ക് ഇന്ത്യ ജന്മം കൊടുത്തിട്ടുണ്ട്, മഹാന്മാര്‍ക്കും വിലകെട്ടവര്‍ക്കും' എന്നായിരുന്നു സൗമിത്ര ഫേസ്ബുക്കില്‍ കുറിച്ചത്.

അതേസമയം സൗമിത്രയെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്റ് ചെയ്തതായി ബി.ജെ.പി മധ്യപ്രദേശ് അധ്യക്ഷന്‍ രാകേഷ് സിംഗ് അറിയിച്ചു. പാര്‍ട്ടിയില്‍ നിനും സസ്പെന്റ് ചെയ്തിട്ടും തന്റെ നിലപാട് ആവര്‍ത്തിക്കുകയാണ് സൗമിത്ര ചെയ്തത്. രാഷ്ട്രപിതാവ് എന്നൊരാശയം തന്നെയില്ലെന്നാണ് പുറത്താക്കലിനെ ന്യായീകരിച്ച് അനില്‍ സൗമിത്ര പറഞ്ഞത്. ഇന്ത്യക്കാര്‍ ഭാരതമാതാവിന്റെ മക്കളാണ്. രാഷ്ട്രപിതാവ് എന്ന ആശയം കോണ്‍ഗ്രസിന്റേതാണെന്നും ഇന്നും അത് തുടര്‍ന്ന് കൊണ്ടിരിക്കുകയാണെന്നും സൗമിത്ര പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad