ദേശീയം (www.evisionnews.co): പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയ ശേഷം ആദ്യത്തെ വാര്‍ത്താ സമ്മേളനമായിരുന്നു മോദി ഇന്നലെ ഡല്‍ഹിയില്‍ നടത്തിയത്. എന്നാല്‍, അമിത് ഷാആയിരുന്നു മാധ്യമപ്രവര്‍ത്തകുടെ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി പറഞ്ഞത്. മോദി ഉത്തരം പറയാതെ മൗനമായിരുന്നതിന് സോഷ്യല്‍ മീഡിയയില്‍ അടക്കം രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. ഇപ്പോഴിതാ പ്രധാനമന്ത്രിയെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് എസ്.പി നേതാവ് അഖിലേഷ് യാദവ്.
മന്‍ കി ബാത്തിന്റെ അവസാന എപ്പിസോഡ് റേഡിയോയില്‍ പ്രക്ഷേപണം ചെയ്യുന്നതിന് പകരം ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്തു എന്നതാണ് വാര്‍ത്താസമ്മേളനം എന്ന പേരില്‍ നടന്നതെന്ന് അഖിലേഷ് പരിഹസിച്ചു. കുരങ്ങന്റെ ചിത്രവും ഉള്‍പ്പെടെ ട്വിറ്ററിലൂടെയായിരുന്നു അഖിലേഷിന്റെ പരിഹാസം.

Post a Comment
0 Comments