Type Here to Get Search Results !

Bottom Ad

പൃഥ്വിരാജിനും ഷാജോണിനും മോഹന്‍ലാലിനും പിന്നാലെ ജയറാമും സംവിധാനത്തിലേക്ക്


(www.evisionnews.co) പൃഥ്വിരാജിന്റെ കന്നി സംവിധാന സംരംഭമായിരുന്നു മോഹന്‍ലാല്‍ നായകനായെത്തിയ ലൂസിഫര്‍. ഇത് മലയാള സിനിമയിലെ തന്നെ ഹിറ്റ് ചിത്രങ്ങളിലൊന്നായി. ഇതിന് പിന്നാലെ മോഹന്‍ലാലും താന്‍ സംവിധായകനാകാന്‍ പോകുന്നു എന്ന വാര്‍ത്ത ആരാധകരെ അറിയിച്ചു. ബറോസ് എന്ന ത്രിഡി ചിത്രമാണ് മോഹന്‍ലാല്‍ സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നത്. പൃഥ്വിരാജിനെ നാകനാക്കി നടന്‍ കലാഭവന്‍ ഷാജോണും സംവിധാനത്തിലേക്ക് കടന്നു. ബ്രദേഴ്‌സ് ഡേ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗും പുരോഗമിക്കുകയാണ്. ഇവരുടെ കൂട്ടത്തിലേക്ക് ഒരു പേരും കൂടി കുറിക്കപ്പെടുകയാണ്, ജയറാം.

നടന്‍ ജയറാമും സംവിധായകന്റെ കുപ്പായം അണിയാനുള്ള ഒരുക്കത്തിലാണ്. കേരള കൗമുദിയുമായുള്ള അഭിമുഖത്തിലാണ് ജയറാം ഇക്കാര്യം വെളിപ്പെടുത്തിയത്. 'സംവിധാനം എന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഒരു സിനിമ സംവിധാനം ചെയ്യുകയെന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയൊരു സ്വപ്നമാണ്. എന്നാല്‍ ആ ചിത്രം പക്കാ കൊമേഴ്ഷ്യല്‍ ആയിരിക്കില്ല. പകരം മലയാള പ്രേക്ഷകരുടെ മനസില്‍ എന്നും സൂക്ഷിച്ചുവെയ്ക്കാന്‍ പാകത്തിനുള്ള ഒരു സിനിമയായിരിക്കും അത്.' ലോനപ്പന്റെ മാമ്മോദീസയാണ് ജയറാമിന്റേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. മൈ ഗ്രേറ്റ് ഗ്രാന്റ്ഫാദറാണ് റിലീസിന് ഒരുങ്ങുന്ന പുതിയ ജയറാം ചിത്രം.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad