Type Here to Get Search Results !

Bottom Ad

എം.എസ്.എഫ് എപ്ലസ് മീറ്റ് മെയ് 29ന് കാഞ്ഞങ്ങാട്


കാഞ്ഞങ്ങാട് (www.evisionnews.co): എം.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ നാളെ രാവിലെ 10മണിക്ക് കാഞ്ഞങ്ങാട് യതീംഖാന ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സി.എച്ച് മുഹമ്മദ് കോയ എക്‌സിലന്‍സി അവാര്‍ഡ് നല്‍കി അനുമോദിക്കും. കാസര്‍കോട് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മീറ്റ് ഉദ്ഘാടനം ചെയ്യും. എം.എസ്.എഫ് നാഷണല്‍ പ്രസിഡന്റ് ടി.പി അഷ്റഫലി മുഖ്യാതിഥിയാകും. ഇന്റര്‍നാഷണല്‍ ട്രെയിനര്‍ അഡ്വ: എ.വി വാമനകുമാര്‍ മോട്ടിവേഷന്‍ ക്ലാസിന് നേതൃത്വം നല്‍കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.സി ഖമറുദ്ദീന്‍, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍, മെട്രോ മുഹമ്മദ് ഹാജി തുടങ്ങിയ നേതാക്കള്‍ സംബന്ധിക്കും. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടി, ജനറല്‍ സെക്രട്ടറി സി.ഐ.എ ഹമീദ് അറിയിച്ചു.







Post a Comment

0 Comments

Top Post Ad

Below Post Ad