കാസര്‍കോട് (www.evisionnews.co): പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടിയ അഗല്‍പാടി എസ്.എ.പി.എച്ച്.എസ്.എസിലെ എം. സഞ്ജയിയെ മുസ്ലിം ലീഗ് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു. ബീജന്തടുക്കയിലെ എസ്.എന്‍ മുരളീധരയുടെയും കെ ശ്രീലതയുടെയും മകനാണ്.
ഹയര്‍സെക്കണ്ടറി പരീക്ഷയില്‍ ജില്ലയില്‍ എട്ടുപേര്‍ക്കാണ് 1200ല്‍ 1200 മാര്‍ക്കും നേടിയത്. സ്‌കൂള്‍ പഠനത്തിന് പുറമെ കാസര്‍കോട്ടെ പ്രശസ്ത ട്യൂഷന്‍ സെന്ററായ മാപ് എജുക്കേഷനിലും നടത്തിയ കോച്ചിംഗും ഈ നേട്ടത്തിന് പിന്നിലുണ്ട്. കാസര്‍കോട് മണ്ഡലം മുസ്ലിം ലീഗ് ട്രഷറര്‍ മാഹിന്‍ കേളോട്ട് ഷാളണിയിച്ചു. ചടങ്ങില്‍ രാഷ്ട്രീയ സാംസ്‌കാരിക പ്രമുഖര്‍ സംബന്ധിച്ചു.

Post a Comment
0 Comments