ദോഹ (www.evisionnews.co): മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പരിധിയിലെ നിര്‍ധരരായ കുടുംബത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് മദ്രസാ പാഠപുസ്തക കിറ്റ് വിതരണം ചെയ്യുന്ന അഹ്ലന്‍ മദ്രസാ 2019 പദ്ധതിയുമായി ഖത്തര്‍ കെ.എം.സി.സി പഞ്ചായത്ത് കമ്മിറ്റി. പഞ്ചായത്തിലെ തെരഞ്ഞെടുത്ത 15 മദ്രസയിലാണ് ആദ്യഘട്ടം പദ്ധതി നടപ്പിലാക്കുന്നത്. മുസ്ഹഫ് ഉള്‍പ്പെടെയുള്ള പാഠപുസ്തകങ്ങളും നോട്ടുബുക്കുകളുമാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പദ്ധതിയുടെ ഫണ്ട് ഉദ്ഘടനം സഫ്വാന്‍ ഉസ്മാന്‍ പ്രസിഡന്റ് ബഷീര്‍ മജല്‍നു നല്‍കി നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ എരിയാല്‍ അധ്യക്ഷത വഹിച്ചു.

Post a Comment
0 Comments