Type Here to Get Search Results !

Bottom Ad

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പശ്ചിമ ബംഗാള്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി അറസ്റ്റില്‍


ബംഗാള്‍ (www.evisionnews.co): പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി അറസ്റ്റില്‍. പശ്ചിമ ബംഗാള്‍ ഡയമണ്ട് ഹാര്‍ബര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിലഞ്ജന്‍ റോയിയെയാണ് അറസ്റ്റു ചെയ്തത്. പോക്‌സോ നിയമപ്രകാരമാണ് റോയിയെ അറസ്റ്റുചെയ്തിരിക്കുന്നത്. റോയിക്കെതിരെ 24മണിക്കൂറിനകം നടപടിയെടുക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോട് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. ഏപ്രില്‍ 26നായിരുന്നു സംഭവം. ബി.ജെ.പി പ്രവര്‍ത്തകര്‍ തന്നോട് മോശമായി പെരുമാറിയെന്ന് പരാതിപ്പെടാന്‍ റോയിയുടെ ഫാല്‍ത്തയിലെ വീട്ടില്‍ ചെന്നപ്പോഴായിരുന്നു 17കാരിയെ ലൈംഗികമായി അക്രമിച്ചതെന്ന് പെണ്‍കുട്ടിയുടെ ബന്ധുപറയുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad