കാസര്‍കോട്: (www.evisionnews.co) പെരിയ ഇരട്ടക്കൊല കേസില്‍ വിദേശത്തേക്ക് കടന്ന എട്ടാം പ്രതി മംഗളൂരു വിമാനത്താവളത്തില്‍ പിടിയിലായി. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പാക്കം സ്വദേശി സുബീഷിനെയാണ് മംഗളൂരു വിമാനത്താവളത്തില്‍ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റു ചെയ്തത്. കൊലപാതകം നടന്ന് രണ്ടുദിവസത്തിന് ശേഷം ഷാര്‍ജയിലേക്ക് കടന്നതായിരുന്നു പ്രതി.
വ്യാഴാഴ്ച പുലര്‍ച്ചെ 2.30മണിയോടെയായിരുന്നു പ്രതിയെ പിടിയിലായത്. പ്രതിയെ വ്യാഴാഴ്ച തന്നെ ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ ഫെബ്രുവരി 17നാണ് കല്ല്യോട്ട് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്.

Post a Comment
0 Comments